24 February 2026, Tuesday

Related news

February 22, 2026
February 22, 2026
February 22, 2026
February 19, 2026
February 17, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026

വീട്ടില് അതിക്രമിച്ച് കയറിയയാള്‍ യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു

Janayugom Webdesk
കണ്ണൂർ
June 24, 2023 6:22 pm

തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒരാൾ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായാണ് വിവരം. ഭർതൃമതിയായ യുവതിയുടെ ഇരു കൈകളിലും ആണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ഷിമിയെ തലശ്ശേരി  സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആക്രമണം നടത്തിയെന്നാണ് മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

eng­lish sum­ma­ry; Attack on a young woman in kannur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.