23 December 2024, Monday
KSFE Galaxy Chits Banner 2

കട്ടപ്പനയില്‍ പള്ളികള്‍ക്കുനേരെ ആക്രമണം: അന്വേഷണം ആരംഭിച്ചു

Janayugom Webdesk
കട്ടപ്പന
March 13, 2024 6:58 pm

കട്ടപ്പനയിലും പരിസരങ്ങളിലുമുളള ആരാധനാലയങ്ങള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കമ്പംമെട്ട് ചേറ്റുകുഴി പുളിയന്മല, കട്ടപ്പന ഇരുപതേക്കര്‍ എന്നീ കുരിശുപളളികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്ക്സ് പളളിയുടെ ഇടുക്കിക്കവലയിലുളള കുരിശുപളളിയുടെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. 

എം എം മണി എം എല്‍ എ, ഡീന്‍ കുര്യാക്കോസ് എംപി, സിപിഐ മണ്ഡലം കമ്മറ്റി സെക്രട്ടറി വി ആര്‍ ശശി, സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി വി ആര്‍ സജി, സിപിഐഎം പുളിയന്മല ലോക്കല്‍ സെക്രട്ടറി എംസി ബിജു, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, ഷമേജ് ജോര്‍ജ് തുടങ്ങിയവർ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

Eng­lish Sum­ma­ry: attack on church­es in kat­tap­pana inves­ti­ga­tion initiated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.