21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 18, 2025
December 10, 2025
December 8, 2025
December 5, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025

ഗുജറാത്തിലെ ഗണേശപൂജ പന്തലിനുനേരെ ആക്രമം: സംഭവവുമായി ബന്ധപ്പെട്ട് 27പേര്‍ പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2024 5:46 pm

ഗുജറാത്തിലെ ഗണേശ പൂജ പന്തലിനുനേരെ ആക്രമം. സൂറത്തിലെ സയ്യിദ് പുര മേഖലയിലാണ് കല്ലേറുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 27 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

സമാധാനാന്തരീക്ഷം തകർത്തവരെ അറസ്റ്റ് ചെയ്യുകയാണ്. 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഭവം ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സൂറത്തിലെ എല്ലാ മേഖലകളിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 

സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടിയെടുക്കും.സിംഗ് ഗെലോട്ട് പറഞ്ഞു. ഗണേഷ് പന്തലിന് നേരെ ചിലർ കല്ലെറിഞ്ഞെന്നും തുടർന്നാണ് സംഘർഷമുണ്ടായതെന്നും സൂറത്ത് പൊലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു. കുട്ടികളെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയ ശേഷം ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചതായി കമ്മീഷണർ പറഞ്ഞു. ലാത്തിച്ചാർജ് നടത്തി. ആവശ്യമുള്ളിടത്തെല്ലാം കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.