
മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച സംഭവത്തിൽ എഫ് ബി ഐ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പ്രതിയായ 55‑കാരൻ ആന്തണി കാസ്മിയർസാക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസംഗിച്ചുകൊണ്ടിരുന്ന ഇൽഹാൻ ഒമറിന് നേരെ പ്രതി സിറിഞ്ച് ഉപയോഗിച്ച് ദ്രാവകം തളിക്കുകയും വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി.ഒമർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തളിച്ച ദ്രാവകം വിഷാംശമില്ലാത്തതാണെന്ന് (non-toxic) പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
“ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും തന്റെ പ്രവർത്തനം തുടരുമെന്നും” ഇൽഹാൻ ഒമർ വ്യക്തമാക്കി. കുടിയേറ്റ വിഷയത്തിൽ മിനിയാപൊളിസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ ആക്രമണം. ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ ഇൽഹാൻ ഒമർ രൂക്ഷമായി വിമർശിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ ഫെഡറൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യം അധികൃതർ പരിഗണിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.