
യുഎസും, ഇസ്രയേലും ഇറാനിതിരെ നടത്തുന്ന സംയുക്ത സൈനികാക്രമണത്തെ അപലപിച്ച് ഉത്തരകൊറിയ.ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ സൈനിക ആക്രമണമാണ്. ലോകമെമ്പാടും അസ്ഥിരത വര്‍ധിപ്പിക്കുകയും മേഖലയിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണ് യുഎസും, ഇസ്രയേലും ഈ ആക്രമണ പ്രവര്‍ത്തങ്ങളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് ഉത്തര കൊറിയയുടെ പിന്തുണയും പ്രഖ്യാപിച്ചു. ഇറാന്റെ വിദഗ്ധ സമിതി ഇസ്‌ലാമിക റെവല്യൂഷന്റെ പുതിയ നേതാവിനെ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനത്തെ അംഗീകരിക്കുന്നു.ഇറാനിയന്‍ ജനതയുടെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശങ്ങളെയും തെരഞ്ഞെടുപ്പിനെയും മാനിക്കുന്നുവെന്നും ഉത്തര കൊറിയന്‍ വക്താവ് അറിയിച്ചു.നേരത്തെ യുഎസ്- ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഇറാനെതിരായ യുഎസ് , ഇസ്രയേല്‍ ആക്രമണങ്ങളെ ഗുണ്ടാസംഘങ്ങളുടെ പോലുള്ള പ്രവര്‍ത്തനമെന്ന് ഉത്തര കൊറിയ വിമര്‍ശിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു മാര്‍ച്ച് ഒന്നിനുള്ള വിമര്‍ശനം.അതേസമയം, ഉത്തരകൊറിയയും ഇറാനും തമ്മില്‍ 1973 മുതല്‍ മികച്ച നയയതന്ത്ര ബന്ധമാണ് തുടരുന്നത്. ഇരു രാജ്യങ്ങളും ആയുധ പദ്ധതികളില്‍ അന്താരാഷ്ട്ര തലത്തില്‍ ഉപരോധങ്ങള്‍ നേരിടുന്നുമുണ്ട്. ഉക്രൈന്‍ യുദ്ധത്തിനിടെ റഷ്യയ്ക്ക് ഉത്തര കൊറിയയും ഇറാനും പിന്തുണ നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.