1 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

കെജ്‍രിവാളിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആംആദ്മി

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2024 11:06 pm

സംസ്ഥാനത്ത് പദയാത്ര നടത്തുന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം, സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. 

അശോക് ഝാ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ‍്തു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലൂടെ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുവരുന്നതിനിടെയായിരുന്നു സംഭവം. അശോകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. ആംആദ്മി പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. 

ഡല്‍ഹിയില്‍ ക്രമസമാധാനം താറുമാറിലാണെന്നും കേന്ദ്രസര്‍ക്കാരോ ആഭ്യന്തരമന്ത്രിയോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. മുന്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കില്‍ സാധാരണ മനുഷ്യരുടെ അവസ്ഥ എന്താണെന്നും ആംആദ്മി പാര്‍ട്ടി എക്സില്‍ ചോദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.