28 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 28, 2025
February 19, 2025
February 14, 2025
June 29, 2024
March 4, 2024
January 13, 2024
August 8, 2023
July 12, 2023
May 12, 2023
May 2, 2023

താലൂക്ക് ആശുപത്രിയിൽ നഴ്സിനു നേരേ ആക്രമണം; ആസിഡ് സിറിഞ്ചിലാക്കി മുഖത്തേക്ക് ചീറ്റിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍

Janayugom Webdesk
കൊല്ലം
May 1, 2023 10:57 am

പുനലൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്. ചങ്ങനാശ്ശേരി സ്വദേശിയായ നീതുവിന് (32) നേരെയാണ് ഭർത്താവ് വെട്ടിക്കവല സ്വദേശി ബിബിൻ രാജ് ആക്രമണം നടത്തിയത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിൻ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നീതുവും ഭർത്താവും ഏതാനും നാളുകളായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. നീതുവിന്റെ കൈയിൽ നിന്ന് മക്കളുടെ ആധാർ കാർഡ് വാങ്ങാനാണ് ബിബിൻ ആശുപത്രിയിലെത്തിയത്. എന്നാല്‍ ഈ സമയം കുപ്പിയിൽ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലാക്കി ഇയാള്‍ നീതുവിന്റെ മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നു.

Eng­lish Summary;Attack on nurse in taluk hos­pi­tal; Hus­band who splashed acid in syringe on face in custody
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.