
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. പലാവു പതാക ഘടിപ്പിച്ച ‘സ്കൈലൈറ്റ്’ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാന്റെ മുസന്ദം തീരത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. ആക്രമണത്തിൽ കപ്പലിലെ നാല് ജീവനക്കാർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 20 അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഒമാൻ തീരത്തും ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഒമാനിലെ ദുഖം തുറമുഖത്തിന് നേരെയും രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി ഒമാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തുറമുഖത്തുണ്ടായ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ഇറാന്റെ പ്രത്യാക്രമണങ്ങളുടെ ഭാഗമാണോ ഈ നീക്കങ്ങൾ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലാണ്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ ഈ സംഭവങ്ങൾ കാരണമായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.