8 December 2025, Monday

Related news

December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 29, 2025

ഗാസയിലേക്ക് സഹായവുമായി പോയ ഗ്രേറ്റ തൻബർഗ് അടക്കം സഞ്ചരിച്ച കപ്പലിന് നേരെ ആക്രമണം

Janayugom Webdesk
സിഡി ബൗ സെയ്‌ദ്
September 9, 2025 8:33 am

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനെയും 44 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും വഹിച്ച് ഗാസയിലേക്ക് സഹായവുമായി പോയ കപ്പൽ ഇസ്രയേൽ ആക്രമിച്ചു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില കപ്പലാണ് ടുണീഷ്യൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചത്. ഗാസ മുനമ്പിലെ ഇസ്രയേൽ ഉപരോധം മറികടന്ന് ഇവിടേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പൽ. ആക്രമണത്തിൽ ആറ് യാത്രക്കാരും ജീവനക്കാരുമടക്കം ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചു.

പോർച്ചുഗീസ് പതാക വഹിച്ച് പോയ കപ്പലിൽ തീപിടിത്തമുണ്ടായതാണെന്നും ഡ്രോൺ ആക്രമണമല്ലെന്നുമാണ് ടുണീഷ്യ സർക്കാരിൻ്റെ പ്രതികരണം. ആക്രമണത്തിനു ശേഷം, ടുണീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്ത് ജനക്കൂട്ടം തടിച്ചുകൂടി. ഇവർ പലസ്തീൻ പതാകകൾ വീശുകയും പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഗാസ മുനമ്പിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായാണ് കപ്പൽ പോയത്. കപ്പലിൻ്റെ പ്രധാന ഡെക്കിനും താഴെയുള്ള സംഭരണശാലയ്ക്കും തീപിടിച്ചു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില. സിവിലിയൻ ബോട്ടുകൾ ഉപയോഗിച്ചാണ് ഇവർ സഹായം എത്തിച്ചത്. ആക്രമണം നടന്ന സമയത്ത് ഫ്ലോട്ടിലയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും കപ്പലിൽ ഉണ്ടായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.