2 January 2026, Friday

Related news

January 2, 2026
January 1, 2026
December 30, 2025
December 27, 2025
December 23, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 20, 2025

വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്ക് നേരെ ആക്രമണം : ബംഗ്ലാദേശില്‍ 40 പേര്‍ അറസ്റ്റില്‍

Janayugom Webdesk
ധാക്ക
February 10, 2025 10:57 am

അവാമി ലീഗ് നേതാവിന്റെ വീട്ടില്‍വച്ച് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ബംഗ്ലാദേശില്‍ 40പെര അറസ്റ്റ് ചെയ്തു.ഗാസിപുർ ജില്ലയിൽ വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിന്‌ പിന്നിലുള്ളവരെ കണ്ടെത്താൻ ബംഗ്ലാദേശ്‌ ഇടക്കാല സർക്കാർ “ഓപ്പറേഷൻ ഡെവിൾ ഹണ്ട്‌’ എന്നപേരിൽ നടപടിക്ക്‌ ഉത്തരവിട്ടിരുന്നു. 

ദക്ഷിൺഖാനിലെ മുൻമന്ത്രി മെസമ്മെൽ ഹഖിന്റെ വീട്ടിൽ മുൻപ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീഗ്‌ പാർടിയുടെ ബാനറുകളും കൊടികളും നശിപ്പിക്കാനെത്തിയവർക്കാണ്‌ മർദ്ദനം നേരിട്ടത്‌. തുടർന്ന്‌ വിദ്യാർഥി സംഘടന ഗാസിപുരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിന്‌ശേഷം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനുമുന്നിൽ വച്ച്‌ ഒരു വിദ്യാർഥിക്ക്‌ വെടിയേറ്റു. ഇതേ തുടർന്നാണ്‌ സൈന്യത്തിനെയും പൊലീസിനെയും ഉൾപ്പെടുത്തി അക്രമികളെ കണ്ടെത്താൻ സർക്കാർ നിർബന്ധിതമായത്‌. മൊഹമ്മദ്‌ യൂനുസ്‌ താൽക്കാലിക സർക്കാർ അധികാരമേറ്റശേഷം കെട്ടടങ്ങിയ ആക്രമണം ബംഗ്ലാദേശിൽ വീണ്ടും ശക്തമാകുകയാണ്‌. ബംഗ്ലാദേശ്‌ രാഷ്ട്രപിതാവ്‌ മുജിബുർ റഹ്മാന്റെ ചരിത്രപ്രസിദ്ധമായ വസതിക്ക്‌ അക്രമികൾ തീവച്ചു. ബുധനാഴ്‌ചയ്‌ക്ക്‌ ശേഷം രാജ്യത്തിന്റെ 35 സംസ്ഥാനങ്ങളിൽ 70 ആക്രമണങ്ങൾ നടന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.