
പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഹോർമുസ് കടലിടുക്കിൽ തായ്‌ലൻഡ് പതാക ഘടിപ്പിച്ച ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം. പ്രമുഖ ഷിപ്പിംഗ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള മയൂരി നാരി എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നു കപ്പൽ.
ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിലും പിൻഭാഗത്തും വലിയ സ്ഫോടനവും തീപിടുത്തവുമുണ്ടായി. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തി. കാണാതായ മൂന്ന് പേർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും ജീവനക്കാർ ലൈഫ് റാഫ്റ്റുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും ചിത്രങ്ങൾ തായ് നാവികസേന പുറത്തുവിട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച മാത്രം മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജപ്പാൻ പതാകയുള്ള വൺ മജസ്റ്റി, മാർഷൽ ഐലൻഡ്‌സ് പതാകയുള്ള സ്റ്റാർ ഗ്വിനെത്ത് എന്നിവയാണ് ആക്രമിക്കപ്പെട്ട മറ്റ് കപ്പലുകൾ. ഇറാൻ ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിലൂടെയുള്ള ചരക്ക് നീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.