
കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ വീട് കയറി അക്രമം. സംഭവത്തില്‍ കാൻരോഗിയായ ഗൃഹനാഥന് വെട്ടേറ്റു. അമ്പലപ്പുഴ വടക്ക് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ നീർക്കുന്നം വിനോദ്കുമാർ(48)നാണ് വെട്ടേറ്റത്. അക്രമം അറിഞ്ഞ് ചെന്ന അയൽവാസിയായ സുധാകരനും മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
പ്രദേശവാസിയായ മയക്കുമരുന്ന് വില്പനക്കാരനായ യുവാവാണ് അക്രമത്തിന് പിന്നിലെന്ന് അമ്പലപ്പുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മയക്കുമരുന്നു വില്പന നടത്തുന്നതിനെ വിനോദിന്റെ മകൻ അനിമോൻ മുമ്പ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന അനിമോനുമായി അക്രമി വാക്കേറ്റം നടത്തുകയും മർദ്ദിക്കുകയും ചെയ്തു. കാൻസർ ബാധിച്ച് കിടപ്പിലായ പിതാവിനോട് വിവരം പറയാൻ മുറിക്കുള്ളിലേക്ക് കയറിയ അനിമോനെ മാരകായുധവുമായെത്തിയ യുവാവ് അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ വിനോദിന്റെ കാലിന് വെട്ടേൽക്കുകയായിരുന്നു. ഇതിറഞ്ഞ് ഓടിയെത്തിയ അയൽവാസി സുധാകരനെയും യുവാവ് മർദ്ദിച്ചു. പ്രതി ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.