25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025
April 22, 2025

മാനന്തവാടിയില്‍ ആദിവാസി യുവാവിന് നേരെ ആക്രമണം; റോഡിലൂടെ വലിച്ചിഴച്ചു

Janayugom Webdesk
വയനാട്
December 16, 2024 8:33 am

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിന് നേരെ ആക്രമണം. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചിഴച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തില്‍ മാതന് അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. KL 52 H 8733 എന്ന കാറിലെത്തിയ ആളുകളാണ് മാതനെ ആക്രമിച്ചത്. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.