22 January 2026, Thursday

Related news

January 15, 2026
January 3, 2026
December 29, 2025
December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025

ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായ ബന്ദിനിടെ ആക്രമണം; ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും അടിച്ച് തകർത്തു

Janayugom Webdesk
റായ്പൂർ
December 25, 2025 9:32 am

നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഛത്തീസ്ഗഡിൽ സർവ ഹിന്ദു സമാജ് ആഹ്വാനം ചെയ്ത ബന്ദിനിടെ വ്യാപകമായ അക്രമ സംഭവങ്ങൾ. റായ്പൂരിലെ ഒരു പ്രമുഖ മാളിൽ അതിക്രമിച്ച് കയറിയ നൂറോളം വരുന്ന പ്രതിഷേധക്കാർ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും അടിച്ചുതകർത്തു. ഏകദേശം നൂറോളം പേർ മാളിലേക്ക് അതിക്രമിച്ച് കടക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. “സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല” എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു അതിക്രമം.

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നടന്ന അക്രമങ്ങളിലും നിയമവിരുദ്ധ മതപരിവർത്തനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നടന്ന പണിമുടക്ക് വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. റായ്പൂർ, കാങ്കർ, ദുർഗ്, ബിലാസ്പൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളം മാർക്കറ്റുകളും കടകളും രാവിലെ മുതൽ അടച്ചിരുന്നു. റായ്പൂരിൽ ബസ്, ഓട്ടോ സർവീസുകൾ സ്തംഭിച്ചത് സാധാരണക്കാരെ വലച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.