12 March 2026, Thursday

Related news

March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026
March 10, 2026

അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ആക്രമണം തുടരും; ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റതിനു ശേഷമുള്ള മൊജ്തബ ഖമനേയിയുടെ ആദ്യ പ്രസ്താവന പുറത്ത്

Janayugom Webdesk
ടെഹ്‌റാൻ
March 12, 2026 7:49 pm

അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ പിതാവ് അയത്തൊള്ള അലി ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനേയി തന്റെ ആദ്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. വ്യാഴാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ രാജ്യത്തിന്റെ ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, ശത്രു രാജ്യങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ മുഴുവൻ അമേരിക്കൻ സൈനിക താവളങ്ങളും ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം അവയ്ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിൽ ഇറാൻ വിശ്വസിക്കുന്നുണ്ടെങ്കിലും മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ഖമനേയി വ്യക്തമാക്കി. യമനിലെ പ്രതിരോധ നിരയും ഇറാഖിലെ സായുധ ഗ്രൂപ്പുകളും ഇസ്ലാമിക വിപ്ലവത്തെ സഹായിക്കാൻ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണങ്ങൾക്കിടയിലും ഇറാന്റെ അഖണ്ഡത കാത്തുസൂക്ഷിച്ച സൈന്യത്തിന് അദ്ദേഹം നന്ദി അറിയിച്ചു. രാജ്യം കടുത്ത സമ്മർദ്ദത്തിലൂടെയും ആക്രമണങ്ങളിലൂടെയും കടന്നുപോകുന്ന ഈ ഘട്ടത്തിൽ ധീരരായ പോരാളികൾ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും പോരാട്ടം തുടരുമെന്നും മൊജ്തബ ഖമനേയി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.