23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
February 19, 2024
February 19, 2024
May 4, 2023
January 8, 2022
January 8, 2022
January 7, 2022
January 7, 2022
January 7, 2022
January 6, 2022

ഓയൂരില്‍ 12 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Janayugom Webdesk
കൊല്ലം
September 8, 2024 8:00 pm

ഓയൂരില്‍ 12 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രക്ഷിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
വെളിനല്ലൂർ പെരുപുറം സ്വദേശിയുടെ മകനെ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. പനവട്ടം നാഗരാജ ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. 

കാറിലുണ്ടായിരുന്നവർ കുട്ടിയോട് ഓയൂരിലേക്കുള്ള വഴി ചോദിക്കുകയും വഴി പറഞ്ഞു കൊടുത്തപ്പോൾ മിഠായി തരാമെന്നും കാറിൽ വീട്ടിൽ കൊണ്ടു വിടാമെന്നും പറഞ്ഞ് കുട്ടിയെ കാറില്‍ കയറാൻ നിര്‍ബന്ധിക്കുകയും ചെയ്തു. നിരസിച്ചപ്പോൾ ചൂരൽ കൊണ്ട് അടിച്ചെന്നും കുട്ടി പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് സമീപത്തുള്ള സിസിടിവി പരിശോധിച്ചെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. പൂയപ്പള്ളി പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.