7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026

കുഞ്ഞിനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമം;നാടോടി സ്ത്രീകൾ പിടിയിൽ

Janayugom Webdesk
കോട്ടയം
October 15, 2024 6:32 pm

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീകൾ പിടിയിൽ. പുതുപ്പള്ളിയിലാണ്
പട്ടാപ്പകൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇതിന് മുൻപ് വീട്ടിലെത്തിയ നാടോടി സ്ത്രീകൾ കുഞ്ഞിനെ നോക്കി വയ്ക്കുകയും പിറ്റേ ദിവസം വീണ്ടും എത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. 

ഇന്ന് രാവിലെ 11 മണിയോടെ രണ്ട് സ്ത്രീകൾ വീട്ടിനുള്ളിൽ കയറുകയും തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ഷാളിൽ പൊതിഞ്ഞെടുത്ത് പുറത്തേക്ക് കടക്കുകയുമായിരുന്നു. ഇത് കണ്ട്കൊണ്ട് വന്ന കുട്ടിയുടെ അമ്മ ഇവരുടെ പിന്നാലെ ഓടിച്ചെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 നാടോടി സ്ത്രീകളെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.