19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

രാഹുലിന്റെ എംപി സ്ഥാനം: നടപടികള്‍ വൈകിപ്പിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2023 11:16 pm

സുപ്രീം കോടതി വിധിയിലൂടെ എംപി സ്ഥാനം തിരികെ കിട്ടിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വൈകിപ്പിക്കുന്നു. സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നയുടന്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതി വിധിയുടെ പകര്‍പ്പും എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന അപേക്ഷയും സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കറോട് വെള്ളിയാഴ്ച അനുമതി തേടിയെങ്കിലും ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശമാണ് നല്‍കിയത്.

ഇന്നലെ രേഖകളുമായി സ്പീക്കറെ സമീപിച്ചെങ്കിലും ലോക്‌സഭാ സെക്രട്ടറി ജനറലിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സെക്രട്ടറി ജനറലുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫിസ് അവധിയാണെന്ന് കാരണം പറഞ്ഞു. രേഖകള്‍ തപാലില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തപാലില്‍ രേഖകള്‍ കൈപ്പറ്റിയെന്ന പകര്‍പ്പില്‍ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ഒപ്പുവച്ചെങ്കിലും അതില്‍ സീലടിക്കാന്‍ തയ്യാറായില്ലെന്ന് ചൗധരി ചൂണ്ടിക്കാട്ടി. അയോഗ്യതാ നടപടിക്രമങ്ങള്‍ ശരവേഗത്തില്‍ പൂര്‍ത്തിയാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കാനും അതേ ആര്‍ജവം കാട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്പീക്കറും ലോക്‌സഭാ സെക്രട്ടേറിയറ്റും കാലതാമസം വരുത്തുകയാണെന്നും ആരോപിച്ചു.

അപകീർത്തി കേസിൽ രാഹുൽഗാന്ധിക്കെതിരെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മാർച്ച് 23നാണ് ശിക്ഷ വിധിച്ചത്. എംപി പദവിയിൽ ഇരിക്കുന്നതിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കി പാർലമെന്റ് സെക്രട്ടേറിയറ്റ് അടുത്ത ദിവസം തന്നെ ഉത്തരവിറക്കി. എന്നാൽ കേസിൽ രാഹുൽഗാന്ധിക്ക് പരമാവധി ശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത് അറിഞ്ഞില്ലെന്ന മട്ടിലാണ് പാർലമെന്റ് സെക്രട്ടേറിയറ്റെന്ന് കോണ്‍ഗ്രസ് പറയുന്നു. വേണമെങ്കിൽ പാർലമെന്റ് സെക്രട്ടേറിയറ്റിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച വെള്ളിയാഴ്ച തന്നെ രാഹുൽഗാന്ധിയുടെ അയോഗ്യത നീക്കാമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കാള്‍ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Attempt to extend dis­qual­i­fi­ca­tion of rahul gandhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.