17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊ ല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
February 1, 2024 8:53 am

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചത്. ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തില്‍ നിന്നുണര്‍ന്ന് നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ എടുത്തു പൊക്കി നിലത്ത് എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. ഇത് കുഞ്ഞിന്റെ അമ്മ തടഞ്ഞു. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Eng­lish Summary:Attempt to kill a one-year-old child by throw­ing him to the ground; Father arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.