22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 16, 2024
December 13, 2024

മകളുടെ മുന്നില്‍ യുവതിയെ ക ഴുത്തറുത്ത് കൊ ല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
കണ്ണൂര്‍
December 28, 2023 11:08 am

മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് അറസ്റ്റുചെയ്തത്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ യു സജിത (36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാവിലെ പത്തോടെ ഇരിട്ടി ബെന്‍ഹില്‍ സ്‌കൂളിനടുത്ത് വച്ചാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉമേഷുമായി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിലാണ് താമസം. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കടലാസ് കൈമാറാനുണ്ടെന്നറിയിച്ച് സജിതയെ വിളിച്ചുവരുത്തിയാണ് ആക്രമണം. 

കാറില്‍ വന്ന ഉമേഷ് പുറത്തിറങ്ങിയ ഉടന്‍ സജിതയുമായി വാക്കുതര്‍ക്കത്തിലായി. പൊലീസിനെ വിളിക്കാന്‍ ഫോണെടുത്ത സജിതയെ ഉമേഷ് കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇളയ മകള്‍ക്കൊപ്പമാണ് സജിത എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരിയാണ്. നാട്ടുകാര്‍ ചേര്‍ന്ന് സജിതയെ ആശുപത്രിയില്‍ എത്തിച്ചു.

Eng­lish Summary;Attempt to kill a young woman by slit­ting her throat in front of her daugh­ter; Hus­band arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.