ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. കൊളവല്ലൂർ കരിയാടൻ വീട്ടിൽ നാണി (66) യെയാണ് ഭർത്താവ് കുഞ്ഞിരാമൻ (72) ആണ് അറസ്റ്റിലായത്. ബുധൻ പുലർച്ചെ ഒന്നോടെ വീട്ടിലെ കിടപ്പുമുറിയിൽവച്ചാണ് സംഭവം. മുഖത്തും താടിയെല്ലിനുൾപ്പെടെ വെട്ടേറ്റ നാണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അക്രമം തടയാൻ ശ്രമിച്ച നാണിയുടെ സഹോദരിയുടെ മകൻ ബിനീഷി (35)നും വെട്ടേറ്റു. തലയ്‌ക്ക് സാരമായി പരിക്കേറ്റ ബിനീഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറയുന്നു. കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ സുമിത്തിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.