31 October 2024, Thursday
KSFE Galaxy Chits Banner 2

യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; കാമുകന്‍ അറസ്റ്റില്‍

Janayugom Webdesk
July 6, 2022 6:44 pm

യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കാവീട് കരുവായിപറമ്പ് സ്വദേശി തറയില്‍ അര്‍ഷാദി ( 27) നെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് പട്ടാമ്പി റോഡില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശി പ്രതീക്ഷയെ കാറില്‍ നിന്ന് തള്ളിയിട്ടത്. കാറില്‍ നിന്നും പുറത്തേക്ക് യുവതി വീഴുകയും ഇയാള്‍ കാറുമായി കടന്നു കളയുകയുമായിരുന്നു. സിസിടിവി ക്യാമറകളും യുവതിയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഉച്ചയോടെ തന്നെ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കുന്നംകുളം സ്റ്റേഷനില്‍ എത്തിച്ചു. രണ്ടാഴ്ച മുന്‍പാണ് പ്രതീക്ഷ ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അര്‍ഷാദിനൊപ്പം പോയത്. അര്‍ഷാദ് ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് പറയുന്നു. യുവതി കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്‌നത്തില്‍ ആയിരുന്നുവത്രെ .ഇതേ ചൊല്ലി രണ്ടുപേരും വഴക്കിടകയു ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ കാറില്‍ വരുമ്പോഴാണ് വഴക്കുണ്ടാവുകയും യുവതിയെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തത്. അറസ്റ്റ് ചെയ്ത അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Eng­lish sum­ma­ry; Attempt to kill the young woman by push­ing her from the car; Boyfriend arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.