22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ചേര്‍ത്തലയില്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം: ഭര്‍ത്താവിനും ഭാര്യയ്ക്കും പൊള്ളലേറ്റു

Janayugom Webdesk
ചേർത്തല
February 19, 2024 2:32 pm

തൊഴിൽ സ്ഥാപനത്തിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ചേർത്തല തൈക്കൽ സ്വദേശി ശ്യാംജി ചന്ദ്രനാണ് ഭാര്യ ആരതി പ്രദീപിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. ചേർത്തല താലൂക്കാശുപത്രിക്ക് തെക്കുവശം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് സംഭവം. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 

Eng­lish Sum­ma­ry: Attempt to kill wife by dous­ing her with petrol in Chertha­la: Both hus­band and wife were burnt

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.