പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല സ്വദേശി ഗോകുൽ കൃഷ്ണൻ (33) ആണ് അറസ്റ്റിലായത്. 2022ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങിലാണ് മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരമറിയിക്കുകയും സംഘടന വിവരം പൊലിസിനു കൈമാറുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.