വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച നാല്‍പ്പത്തിനാലുകാരന്‍ പിടിയിൽ. കരുവാരകുണ്ട് സ്വദേശി ഷറഫുദ്ദീനെയാണ്(44) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വയോധിക താമസിക്കുന്ന വീട്ടിൽ ആണുങ്ങൾ ആരുമില്ലെന്ന് ഉറപ്പു വരുത്തി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് മേലാറ്റൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.