5 March 2026, Thursday

Related news

March 5, 2026
March 2, 2026
February 26, 2026
February 22, 2026
February 19, 2026
February 18, 2026
February 12, 2026
February 11, 2026
February 11, 2026
February 6, 2026

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കെ എ​സ് ആ​ർ ടി ​സി ബ​സ് കണ്ടക്ടർ അറസ്റ്റിൽ

Janayugom Webdesk
പ​ത്ത​നാ​പു​രം
June 29, 2025 4:39 pm

കെ എ​സ് ​ആ​ർ ടി സി ബ​സി​ൽ സ്കൂ​ൾ വി​ദ്യാ​ർത്ഥി​​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക​ണ്ട​ക്ട​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന​ലൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റായ കു​ന്നി​ക്കോ​ട് ച​ക്കു​വ​ര​യ്ക്ക​ൽ ജ്യോ​തി​സ് ഭ​വ​നി​ൽ അ​ജ​യ​ഘോ​ഷാ​ണ്(53) അറസ്റ്റിലായത്. 

ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കീ​ട്ട് സ്കൂ​ളില്‍ നിന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പു​ന​ലൂ​ർ ച​ക്കു​വ​ര​ക്ക​ൽ റൂ​ട്ടി​ലോ​ടു​ന്ന കെ എ​സ് ആ​ർ ടി ​സി ബ​സി​ൽ ക​യ​റി​യ​ പെണ്‍കുട്ടിയോട് കോ​ട്ട​വ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ ബ​സി​ൽ​വെ​ച്ച് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അ​ധ്യാ​പി​ക കു​ന്നി​ക്കോ​ട് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കുകയായിരുന്നു. പൊ​ലീ​സ് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.