
ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശനാണ്(35) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി — പോർബന്ദർ എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് സംഭവം. മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
വെങ്കിടേഷ് കണ്ണൂർ മുതൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർഗോഡ് എത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.