22 December 2025, Monday

Related news

December 22, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; കോട്ടയത്ത് രോഗിയുടെ കൂട്ടിരിപ്പുകാരനായ 61കാരൻ അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
March 23, 2023 6:42 pm

രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച കൂട്ടിരിപ്പുകാരനെ അറസ്റ്റ് ചെയ്തു. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് പൊലീസ് പിടികൂടിയത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയതാണ് പ്രതി.

രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയതായിരുന്നു നഴ്‌സിങ് വിദ്യാര്‍ത്ഥിനി. ഇതിനിടെ പ്രതി വിദ്യാര്‍ത്ഥിനിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: molesta­tion against nurs­ing stu­dent in patients bystander
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.