18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 11, 2024
August 25, 2024
August 23, 2024
August 1, 2024
March 20, 2024
March 11, 2024
January 1, 2024
November 20, 2023
October 25, 2023

സൗദി അറേബ്യന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്ളോഗര്‍ മല്ലു ട്രാവലറിനെതിരെ കേസ്

Janayugom Webdesk
കൊച്ചി
September 16, 2023 11:15 am

മലയാളി വ്ളോഗര്‍ മല്ലു ട്രാവലര്‍ ഷക്കിര്‍ സുബാനെതിരെ പീഡന പരാതിയുമായി സൗദി അറേബ്യന്‍ യുവതി. ഷക്കിര്‍ സുബാന്‍
ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയതായി യുവതി ആരോപിച്ചു. പരാതിയെ തുടര്‍ന്ന് ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

ഈ മാസം 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. സൗദി സ്വദേശിനിയെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. പ്രതിശ്രുത വരനും യുവതിയ്ക്കൊപ്പം ഉണ്ടായിരുന്നു.

പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഷക്കീർ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. അതേസമയം കണ്ണൂർ സ്വദേശിയായ ഷക്കീർ സുബാൻ വിദേശത്തേക്ക് കടന്നതായിട്ടാണ് സൂചന.

സമൂഹ മാധ്യമങ്ങ‍ളില്‍ യാത്രകളെകുറിച്ചും വാഹനങ്ങളെക്കുറിച്ചും വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ഇല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറിന്റെ ഏറെ വൈറലായിട്ടുള്ളത്. 

Eng­lish Summary:Attempt to rape Sau­di Ara­bi­an woman; Case against vlog­ger Mal­lu traveler
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.