ബിജെപി നേതാവും,മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ സത് കാര്‍ കൗര്‍ ഹെറോയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി .100 ഗ്രാം ഹെറോയിനുമായി മൊഹാലി ജില്ലയിലെ ഖരഡില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസ് കൗറിനെയും ബന്ധുവും ഡ്രൈവറുമായ ജസ്‌കീരത് സിങ്ങിനെയും അറസ്റ്റുചെയ്തത്. രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ തടയാന്‍ ശ്രമിച്ച പോലീസുകാരന്റെ കാലിലൂടെ കൗറിന്റെ കാര്‍ കയറിയിറങ്ങി.ഇദ്ദേഹത്തിന് പരിക്കേറ്റു.
ഖരഡിലെ ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 28 ഗ്രാം ഹെറോയിനും 1.56 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ലഹരി കടത്താന്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന നാലു കാറുകളും പിടിച്ചെടുത്തു. ഡല്‍ഹി, ഹരിയാണ രജിസ്‌ട്രേഷനിലുള്ള നമ്പര്‍ പ്ലേറ്റുകളും ലഭിച്ചിട്ടുണ്ട്. 2017 മുതല്‍ 2022 വരെ ഫിറോസ്പുര്‍ റൂറല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ.യായിരുന്നു കൗര്‍.
നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ 2022‑ല്‍ ബിജെപിയിലെത്തി. സത്ക്കാറിനെയും ഭര്‍ത്താവ് ജസ്മയില്‍ സിങ്ങിനെയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ബ്യൂറോ 2023‑സെപ്റ്റംബറില്‍ അറസ്റ്റുചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. 2017‑ല്‍ എംഎല്‍എ ആയിരുന്നപ്പോള്‍ അവര്‍ വരവിന്റെ 170 ശതമാനം ചെലവഴിച്ചെന്നാരോപിച്ചായിരുന്നു കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.