2 January 2026, Friday

Related news

December 30, 2025
December 5, 2025
November 16, 2025
October 31, 2025
October 19, 2025
October 12, 2025
October 11, 2025
September 21, 2025
September 17, 2025
September 15, 2025

ഖത്തറിൽ കഞ്ചാവ് കടത്താൻ ശ്രമം; പ്രതിയെ പിടികൂടി

Janayugom Webdesk
ദോഹ
December 5, 2025 12:33 pm

ഖത്തറിൽ വിമാനത്താവളത്തില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ ഒന്നിലധികം ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമമായിരുന്നു പ്രതിയുടേത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി വിധേയമാക്കുമെന്ന് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.