18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

66 ലക്ഷംരൂപയുടെ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

Janayugom Webdesk
മലപ്പുറം
June 1, 2023 12:14 pm

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കരീ(48)മിനെയാണ് ഒമാനില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ച് പൊലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 66 ലക്ഷം രൂപ വിലവരുന്ന 1072 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മസ്‌കറ്റില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരീം കരിപ്പൂരിലെത്തിയത്. 

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഒന്‍പതുമണിയോടെ പുറത്തിറങ്ങിയ കരീമിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കേസിലെ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. 

Eng­lish Sum­ma­ry; Attempt to smug­gle gold worth 66 lakh rupees hid­den inside the body; Pas­sen­ger arrest­ed in Karipur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.