എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കൊല്ലം സിറ്റി പൊലീസ് പിടികൂടി. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീമാണ് (30) ബംഗളൂരുവിൽ നിന്ന് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്.
കൊല്ലം, കരിക്കോട്, നിക്കി വില്ലയിൽ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖിൽ സുരേഷാണ് (30) പിടിയിലായ മറ്റൊരാൾ. ഇരുവരെയും കൊട്ടിയം ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ജില്ലാ ഡാൻസാഫ് ടീമും ചാത്തന്നൂർ, കൊട്ടിയം, കണ്ണനല്ലൂർ പൊലീസും ചേർന്ന് പിടികൂടി. മൻസൂർ റഹീമിന്റെ ദേഹ പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ നൽകിയാണ് മലദ്വാരത്തിനുള്ളിൽ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എംഡിഎംഎ പുറത്തെടുത്തത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന നിഖിൽ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ നിന്ന് പെൺസുഹൃത്തിന്റെ സഹായത്താടെ ലഭിച്ച ലഹരിയുമായെത്തിയ ഇയാളെ ദേഹപരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ 27 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ഡിസ്ട്രിക് ആന്റി നാർക്കോട്ടിക് ഫോഴ്‌സിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ സക്കറിയ മാത്യു, ഡിസ്ട്രിക് സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ഡോ. ആർ.ജോസ്, ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ബി.ഗോപകുമാർ, ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാർ, കണ്ണനല്ലൂർ ഇൻസ്‌പെക്ടർ ജയകുമാർ, കൊട്ടിയം ഇൻസ്‌പെക്ടർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, എസ്.ഐമാരായ അരുൺഷാ, ആശ.വി.രേഖ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary: Attempt to smuggle MDMA in the anus; Finally an enema was given and he was taken out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.