22 January 2026, Thursday

Related news

January 21, 2026
January 17, 2026
January 17, 2026
January 13, 2026
January 10, 2026
January 10, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026

ബംഗ്ലാദേശില്‍ ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ശ്രമം ; ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ബ്രട്ടീഷ് എംപി

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2024 4:02 pm

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം പീഡനങ്ങള്‍ ഒരുരീതിയിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഹിന്ദുക്കളുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. ഹിന്ദുപുരോഹിതന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പുരോഹിതന്‍മാരാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്.

63 സന്യാസിമാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും നിഷേധിച്ചുവെന്നും ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഇന്തോ-പസഫിക് മേഖലയുടെ ചുമതയലയുള്ള വിദേശകാര്യമന്ത്രി കാതറീന്‍ വെസ്റ്റിനോട് ബോബ് ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കാതറീന്‍ വെസ്റ്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.