14 December 2025, Sunday

Related news

December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025
November 21, 2025
November 20, 2025
November 10, 2025
November 7, 2025

വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Janayugom Webdesk
വെള്ളറട
June 29, 2023 11:34 pm

എസ്എഫ്ഐ വെള്ളറട ഏരിയാ പ്രസിഡന്റിനെയുള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടെ പിടിയിലായി. ചെമ്മണ്ണുവിള വലിയ വിള വീട്ടില്‍ ജിജിന്‍ (23), പഞ്ചാകുഴി കല്ലുവിള അജിത് ഭവനില്‍ അജിത് (25), ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ബിബിന്‍ (26), കരിക്കാമന്‍കോട് മുള്ളിലവുവിള താന്നി വിളാകം വീട്ടില്‍ ജിബിന്‍ (21), പഞ്ചാകുഴികല്ലുവിള അജിത് ഭവനില്‍ അനു (23) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 

ഒരാഴ്ച മുമ്പ് ഒരാള്‍ പിടിയിലായിരുന്നു. മേയ് 31 ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരെ സ്വീകരിക്കുന്നതിനായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ എസ് എഫ്ഐ ഏരിയാ പ്രസിഡന്റ് മന്‍സൂര്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസിന്റെ ഇരുപതംഗ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. സിഐ മൃദുല്‍കുമാര്‍, അജിത്ത്കുമാര്‍, പ്രദീപ്, സാജന്‍, സനല്‍ എസ് കുമാര്‍, വിശാഖ് അടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമികളെ പിടികൂടിയത്.

Eng­lish Sum­ma­ry: Attempt­ed mur­der of stu­dents inci­dent: Five more Youth Con­gress work­ers arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.