കലഞ്ഞൂര്‍ ഗവ. ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള ഗ്രാമീണ്‍ ബാങ്ക് എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ. കൂടല്‍ സ്വദേശി പ്രവീണിനെയാണ്(21) വീട്ടില്‍നിന്ന് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ രാത്രി 12ഓടെയാണ് സംഭവം. കൗണ്ടറിനുള്ളില്‍ കടന്ന പ്രവീൺ എ ടി എം മെഷീന് പൊളിച്ച് കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഈസമയം അലാറം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം അറിയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.