12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ ലൈം​ഗി​ക പീഡനശ്രമം; അധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
കോ​ട്ട
September 21, 2024 5:44 pm

രാ​ജ​സ്ഥാ​നി​ല്‍ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കോ​ട്ട​യി​ലെ ജു​ൽ​മി ഗ്രാ​മ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സീ​നി​യ​ർ സെ​ക്കന്‍ഡറി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ വേ​ദ് പ്ര​കാ​ശ് ഭൈ​ർ​വ​യാ​ണ് അറസ്റ്റിലായത്. പ്രതിയെ വെള്ളിയാഴ്ച പോക്‌സോ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിദ്യാർഥി തന്നെയാണ് പരാതി നൽകിയത്. അ​ധ്യാ​പ​ക​ൻ ത​ന്നെ പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചതായി പറയുന്നു. വിഥ്യാർത്ഥി ഇക്കാര്യം ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതർ പരാതിയിൽ നടപടിയെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിന് പിന്നാലെ അ​ധ്യാ​പ​ക​ൻ വേ​ദ് പ്ര​കാ​ശി​നേ​യും വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ വൈ​കി​യ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നേയും സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മ​ദ​ൻ ദി​ലാ​വ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രേ​യും സ​സ്‌​പെ​ൻ​ഡ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.