
തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിജയകുമാരന്‍ നായരാണ് ചികിത്സയിലിരിക്കേ മരിച്ചത്. വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് വിജയകുമാരനെ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകന്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.