
കൊൽക്കത്ത മെട്രോയുടെ ബ്ലൂ ലൈനിൽ രവീന്ദ്ര സരോവർ സ്റ്റേഷനിലുണ്ടായ ആത്മഹത്യാ ശ്രമത്തെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. വൈകുന്നേരം 4.46ഓടെ ഒരാൾ പാളത്തിലേക്ക് ചാടിയതോടെ രക്ഷാപ്രവർത്തനത്തിനായി മെട്രോ അധികൃതർ വൈദ്യുതി ബന്ധം അടിയന്തരമായി വിച്ഛേദിക്കുകയായിരുന്നു. തിരക്കേറിയ ഓഫീസ് സമയത്തുണ്ടായ ഈ സംഭവം ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
അപകടത്തെത്തുടർന്ന് ദക്ഷിണേശ്വർ മുതൽ മൈദാൻ വരെയും, ടോളിഗഞ്ച് മുതൽ ഗരിയ വരെയുമുള്ള സ്റ്റേഷനുകൾക്കിടയിൽ മാത്രമായി സർവീസുകൾ പരിമിതപ്പെടുത്തി. പാളത്തിലെ തടസ്സങ്ങൾ നീക്കി കൃത്യം ഒരു മണിക്കൂറിന് ശേഷം, വൈകുന്നേരം 5.47ഓടെയാണ് മെട്രോ ഗതാഗതം പൂർവ്വസ്ഥിതിയിലായത്. ജനുവരി 24നും സമാനമായ രീതിയിൽ മെട്രോ ട്രാക്കിൽ ആത്മഹത്യാ ശ്രമം നടന്നത് യാത്രക്കാരെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.