
ഫെഡറൽ ബാങ്ക് പച്ച — ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർത്ത് മോഷണ ശ്രമം. ഇന്ന്പുലർച്ചെ 2 മണിയോടു കൂടിയാണ് സംഭവം. കവർച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സിസി ടിവി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ടു കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി ഇരുമ്പ് വെട്ടുകത്തി ഉപയോഗിച്ച് എടിഎം തകർക്കുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം എടത്വാ-തകഴി റോഡിന് കൂടുകെ തെക്കു ഭാഗത്തേയ്ക്കുള്ള ഇടവഴയിലൂടെ നടന്നു പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്പി കെ. എൻ രാജേഷ് ബാങ്ക് മാനേജർ എം. പാർവ്വതിയിൽ നിന്ന് വിവരങ്ങൾ അന്വഷിച്ചറിഞ്ഞു.
എടത്വാ സിഐ എം. അൻവറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. തെളിവുകൾ ശേഖരിക്കാൻ ഫിംഗർ പ്രിൻ്റ് വിദഗ്ദരേയും ഡോഗ് സ്ക്വാഡിനേയും സ്ഥലത്തെത്തിച്ചു. പോലീസ് നായ സച്ചിൻ മണം പിടിച്ച് ചെക്കിടിക്കാട് തെക്കേത്തലയ്ക്കൽ പാലത്തിൻ്റെ മറുകരയിലുള്ള കുറ്റിക്കാട്ടിൽ വരെ എത്തിയിരുന്നു. എടത്വാ എസ്ഐ എൻ. രാജേഷിനാണ് അന്വഷണ ചുമതല. ഫിംഗർ പ്രിൻ്റ് വിദഗ്ദ പ്രതിഭ, ഫോട്ടോഗ്രാഫർ ബിൻസ്, ഡോഗ് സ്ക്വാഡിൽ നിന്ന് ശ്രീകാന്ത്, സീനിയർ സിപിഒമാരായ പ്രതീപ് കുമാർ, ശ്രീരാജ്, രാജീവ്, ജസ്റ്റിൻ രാജ് എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.