5 December 2025, Friday

Related news

December 5, 2025
December 5, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025
November 26, 2025
November 26, 2025

ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണ ശ്രമം; രണ്ട് ജാർഖണ്ഡ് സ്വദേശികള്‍ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
September 21, 2025 9:01 am

ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാൻ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ജാർഖണ്ഡ് സ്വദേശികളായ 2 തൊഴിലാളികളെ വിഴിഞ്ഞം പൊലീസാണ് പിടികൂടിയത്. വികാസ് മണ്ഡൽ,പുനിത് മണ്ഡൽ എന്നിവരാണ് പിടിയിലായത്. വൈകിട്ട് 4.30 ഓടെഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തി തുറക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിൽ ഏൽ‌പ്പിച്ചത്.

ഇവർ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ എത്തിയ ഓട്ടോ ഡ്രൈവറായ സമീപവാസിയെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. അടുത്തയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് നാട്ടുകാര്‍ പരിസര പ്രദേശത്ത് നടത്തിയ തിരച്ചിലിൽ രണ്ടാമനെയും കണ്ടെത്തുകയായിരുന്നു. കാണിക്കവഞ്ചിയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. മോഷണശ്രമത്തിന് കേസ് എടുത്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.