പുന്നമട സെന്റ്മേരീസ് പള്ളിയുടെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം. പണം അപഹരിക്കാനായില്ല. മൂന്നാം തീയതി പുലർച്ചെ ഒന്നാടെയായിരുന്നു സംഭവം. സിസിടിവി എതിർ ദിശയിലേക്ക് തിരിക്കപ്പെട്ട നിലയിൽ പള്ളി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്തതായി കണ്ടത്. മറ്റൊരുപൂട്ടുകൂടിയുണ്ടായിരുന്നതാണ് മോഷണശ്രമം വിഫലമായത്.
കവർച്ചയ്ക്ക് എത്തിയ മോഷ്ടാവ് നേർച്ചപ്പെട്ടിക്ക് സമീപത്തെ സ്റ്റാന്റിൽ മെഴുകുതിരി കത്തിക്കുന്നതും തുടർന്ന് പള്ളി മതിലിനുള്ളിൽ കിടന്ന നായയെ കല്ലെടുത്ത് എറിയുന്നതും സിസിടിവി ദൃശ്യങ്ങിൽ വ്യക്തമായി കാണം. മോഷണത്തിനിടെ സിസിടിവി ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് പിന്നീട് എതിർ ദിശയിലേക്ക് തിരിച്ചു വെച്ച് കടന്നു കളയുകയായിരുന്നു. നോർത്ത് പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെണ് പോലിസ് പറഞ്ഞു. ഇതിനു മുമ്പും ഇവിടെ നിന്നും സമീപത്തെ ചാപ്പലായ സെന്റ് ജോസ്ഫ്സിൽ നിന്നും നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെട്ടികാട് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.