ഗർഭം ധരിക്കാൻ മനുഷ്യന്റെ എല്ല് പൊടിച്ചത് കഴിപ്പിക്കാന്‍ ശ്രമം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദി എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടതായി കാണിച്ചും യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അമാവാസി രാത്രികളിൽ ഭർതൃവീട്ടുകാർ അന്ധവിശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചതായും ശ്മശാനത്തിലേക്ക് ബലമായി കൊണ്ടുപോയതായും മനുഷ്യ എല്ല് പൊടിച്ചത് കഴിക്കാന്‍ നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
ഐപിസി സെക്ഷൻ 498 എ, 323, 504, 506 എന്നിവയ്‌ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 (മഹാരാഷ്ട്ര പ്രിവൻഷൻ, നരബലി നിർമാർജനം) എന്നിവയും മറ്റുള്ളവയും പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ശർമ പറഞ്ഞു.
English Summary: Attempting to force young woman to eat human bone powder for pregnancy: case against seven people including husband and sorcerer
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.