6 March 2026, Friday

Related news

March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026

പ്രകോപനമൊന്നുമില്ലാതെ പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Janayugom Webdesk
ഇൻഡോർ
March 6, 2026 4:29 pm

മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) 16കാരനായ ഭരത് വിശ്വകർമ്മയെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജാമ്യത്തിലിറങ്ങിയത്. സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരതിനെ പ്രകോപനമൊന്നുമില്ലാതെ വടികൊണ്ട് ആക്രമിക്കുകയും നിലത്ത് വീണശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുഡ്ഡ ഭരതിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ ഗ്രാമവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.