4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025

കുട്ടികളിലെ ലഹരി ഉപയോഗം മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2022 3:45 pm

കുട്ടികളിലെ ലഹരി ഉപയോഗം മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ തന്നെ ഈ വിവരം മറച്ചുവയ്ക്കുന്നത് അപകടകരമാണ്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതിലൂടെ ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിലെ ഈ ദുശീലം തടയുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലിലൂടെ സന്ദേശം പങ്കുവയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഒന്നാം ഘട്ടം വിജയകരമായി. ഒന്നാം ഘട്ടം അവസാനിക്കുകയല്ല കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുകയാണ്. ഒന്നാം ഘട്ടം വിജയകരമാക്കിയ എല്ലാവർക്കും നന്ദി. രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകുകയാണ്. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ക്യാമ്പയിൻ. അതിൻറെ ഭാഗമായാണ് രണ്ടുകോടി ഗോൾ അടിക്കുന്ന പദ്ധതി. നാടാകെ ക്യാമ്പയിനിൽ അണിചേരുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Attempts are being made to cov­er up drug use among chil­dren: Chief Minister
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.