21 June 2024, Friday

Related news

June 14, 2024
June 13, 2024
June 11, 2024
June 1, 2024
May 31, 2024
May 31, 2024
May 31, 2024
May 29, 2024
May 27, 2024
May 22, 2024

ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്തു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

*ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു 
Janayugom Webdesk
കൊച്ചി
May 27, 2024 9:19 pm

ഗുണ്ടാ നേതാവിന്റെ ആതിഥേയത്വം സ്വീകരിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കുപ്രസിദ്ധ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലൊരുക്കിയ വിരുന്നിലാണ് ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം ജി സാബുവും ഇദേഹത്തിനൊപ്പമുള്ള രണ്ട് പൊലീസുകാരും പങ്കെടുത്തത്. 

സംശയാസ്പദമായ രീതിയില്‍ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് സന്ദര്‍ശനം നടത്തിയത് ഡിവൈഎസ്പിയും പൊലീസുകാരുമാണെന്ന് മനസിലായത്. അങ്കമാലി പൊലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ആഗ് പരിപാടി നടക്കുന്നതിനാല്‍ തമ്മനം ഫൈസല്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാ നേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേര്‍ ഒരു സ്വകാര്യ കാറില്‍ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്നായിരുന്നു റെയ്ഡ്. 

പൊലീസുകാരാണ് ഗുണ്ടയുടെ ആതിഥ്യം സ്വീകരിക്കാനെത്തിയത് എന്നറിഞ്ഞതോടെ അങ്കമാലി പൊലീസ് ഇക്കാര്യം റൂറല്‍ എസ്പിയെ അറിയിച്ചു. പിന്നാലെ എസ് പി ഇത് സംബന്ധിച്ച് റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രാഥമികമായ അന്വേഷണത്തിന്റെ ഭാഗമായി വിരുന്നില്‍ ഡിവൈഎസ്പിക്കൊപ്പം പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണത്തിന് ശേഷം ഡിവൈഎസ്പിയ്ക്ക് മേല്‍ നടപടിയുണ്ടാകും. മേയ് 31ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് എം ജി സാബു ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്തത്.

Eng­lish Summary:attended the gang lead­er’s feast; Police suspension
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.