
അൺ റിസേർവ്ഡ് ടിക്കറ്റുകൾ അടക്കം ബുക്ക് ചെയ്യുന്നതിനുള്ള റെയിൽവേ ആപ്പായ യുടിഎസിൻ്റെ പ്രവർത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ റെയിൽ വൺ ആപ്പിലാണ് തുടർ സേവനങ്ങൾ ലഭ്യമാകുക. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് പുതിയ ആപ്പാണ് റെയിൽ വൺ.
യാത്രക്കാർക്ക് നിലവിലുള്ള ഐആർസിടിസിഅല്ലെങ്കിൽ യുടിഎസ് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് റെയിൽ വൺ ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ വിവിധ പേയ്മെൻ്റ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാകും. പേപ്പർലെസ് യാത്രയും ഇത് പ്രദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.