
സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ചാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കാണാതായവരിൽ ഒരാൾ ചിറയിൻകീഴ് സ്വദേശിനിയും മറ്റൊരാൾ വക്കം സ്വദേശിനിയുമാണ്. കാണാതാകുമ്പോൾ സ്കൂൾ യൂണിഫോം ആയിരുന്നു ഇരുവരുടെയും വേഷം. രക്ഷിതാക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.