23 December 2024, Monday
KSFE Galaxy Chits Banner 2

ഓങ് സാൻ സൂചി ജയിലിൽ നിന്ന് മാറ്റി

Janayugom Webdesk
ന‍യ‍്പിഡാവ്
July 29, 2023 9:59 pm

മ്യാന്‍മര്‍ സെെനിക നേതാവ് ഓങ് സാൻ സൂചിയെ ജയിലിൽ നിന്ന് സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വക്താവ്. സൂചിയെ നയ‍്പി‍‍ഡാവിലെ വിഐപി കോമ്പൗണ്ടിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോവർ ഹൗസ് സ്പീക്കർ ടി ഖുൻ മ്യാത്തുമായി സൂചി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ചൈനയുടെ പ്രത്യേക പ്രതിനിധി ഡെങ് സിജുവാനുമായി കൂടിക്കാഴ്ച നടത്തുമെന്നും വക്താവ് സ്ഥിരീകരിച്ചു. ജൂലൈയിൽ, തായ്‌ലൻഡ് വിദേശകാര്യ മന്ത്രി സൂചിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തടങ്കലിലായതിന് ശേഷം ഒരു വിദേശ പ്രതിനിധിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
അഴിമതി, അനധികൃത വോക്കി ടോക്കീസ് ​​കൈവശം വയ്ക്കൽ, കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സൂചിയെ 33 വർഷത്തെ തടവിന് ശിക്ഷിച്ചത്. 2022 ജൂണിൽ, നെയ്‌പിഡോവിൽ ഒരു വർഷത്തിലധികം വീട്ടുതടങ്കലിലാക്കിയ ശേഷം സൂചിയെ നയ്പിഡാവിലെ ജയിലിലേക്ക് മാറ്റി.

eng­lish summary;Aung San Suu Kyi was released from prison

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.