17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 15, 2026
February 13, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026

ബില്ല് നല്‍കാൻ മടിച്ച് കക്ഷത്തിലെ രോമം പറിച്ച് ഭക്ഷണത്തിലിട്ടു; കൈയോടെ തൂക്കി ഹോട്ടലുടമ

Janayugom Webdesk
സിഡ്നി
February 17, 2026 9:37 pm

ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ രോമം കിടന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിൽ വൈറലാവുകയാണ്. സിഡ്‌നിയിലെ പോണി ഡൈനിങ് ഇൻ ദി റോക്‌സ് എന്ന ഹോട്ടലിലെ ദൃശ്യങ്ങളാണ് ഹോട്ടലുടമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ പാത്രത്തിലെ രോമമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്ല് അടക്കാതെ പോയ ഉപഭോക്താവിന്റേതാണ് വീഡിയോ. ഭക്ഷണം കഴിക്കുന്നതിനിടെ ഇയാൾ കക്ഷത്തിൽ നിന്ന് രോമം പറിച്ച് പാത്രത്തിലിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ഇത്തരം ദൃശ്യങ്ങൾ തങ്ങൾ സാധാരണ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമ ദൃശ്യം പുറത്തുവിട്ടത്. ഓർഡർ ചെയ്ത ഭക്ഷണം നൽകിയ ശേഷം ഉപഭോക്താവ് ഭക്ഷണത്തിൽ മുടി കണ്ടെന്ന് പരാതിപ്പെട്ട് പണം നൽകാൻ തയ്യാറായില്ല. ഇക്കാര്യം ഔദ്യോഗികമായി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മറ്റ് ഹോട്ടലുകളിൽ സംഭവിക്കാതിരിക്കാനാണ് വീഡിയോ പങ്കുവെക്കുന്നതെന്നാണ് ഹോട്ടൽ അധികൃതര്‍ വ്യക്തമാക്കിയത്. യുവാവിന്റെ പേരുള്‍പ്പെടെയുള്ള മറ്റുവിവരങ്ങളൊന്നും ഹോട്ടൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.